കൊറോണ; രാജ്യത്ത്, ഇന്ന് മുതൽ റാപിഡ് ആന്റിജൻ പരിശോധനകൾ

0 1,109

ന്യുഡൽഹി: രാജ്യം മുഴുവനും കൊറോണ കേസുകളും മരണവും ക്രമാധീതമായി ഉയരുമ്പോൾ, ഇന്ന് മുതൽ റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കുന്നു. അതിന്റെ ഭാഗമായി, ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങൾ തുറന്നു കഴിഞ്ഞു. പശ്ചിമ ബംഗാളിലെ രോഗികളിൽ 56 ശതമാനവും കുടിയേറ്റ തൊഴിലാളികൾ ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ അരലക്ഷം കടന്നു. മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ രഘുവൻശ് പ്രസാദ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. അതെ സമയം, ചെന്നൈയിൽ പോസിറ്റീവ് കേസുകൾ 35000 കടന്നു, ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി 24 മണിക്കൂറിനിടെ 67 പേർ മരിച്ചു. 2414 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 47102. മരണം 1904 ആയി ഉയർന്നു. ഗുജറാത്തിൽ 520 പുതിയ കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 25,148ഉം മരണം 1561ഉം ആയി. പശ്ചിമ ബംഗാളിൽ മരണസംഖ്യ 500 കടന്നു.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ അയ്യായിരത്തോളം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 2003 മരണം റിപ്പോർട്ടു ചെയ്തു. അതെ സമയം, ഡ​​​​​​​ൽ​​​​​​​ഹി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി സ​​​​​​​ത്യേ​​​​​​​ന്ദ​​​​​​​ർ ജെ​​​​​​​യി​​​​​​​ന് കോ​​​വി​​​ഡ് -19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കോ​​​​​​​വി​​​​​​​ഡ് രോ​​​​​​​ഗ​​​​​​​ല​​​​​​​ക്ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടെ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ച്ച മ​​​​​​​ന്ത്രി ജെ​​​​​​​യി​​​​​​​നെ വീ​​​​​​​ണ്ടും പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന​​​​​​​യ്ക്ക് വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​​​​​ടു​​​​​​​ത്ത പ​​​​​​​നി വി​​​​​​​ട്ടു​​​​​​​മാ​​​​​​​റാ​​​​​​​ത്ത​​​​​​​തി​​​​​​​നെ​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നാ​​​​​​​ണ് ഡ​​​​​​​ൽ​​​​​​​ഹി ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​യെ വീ​​​​​​​ണ്ടും കോ​​​​​​​വി​​​​​​​ഡ് ടെ​​​​​​​സ്റ്റി​​​​​​​ന് വി​​​​​​​ധേ​​​​​​​യ​​​​​​​നാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ന​​​​​​​ട​​​​​​​ത്തി​​​​​​​യ പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന​​​​​​​യി​​​​​​​ൽ കോ​​​​​​​വി​​​​​​​ഡ് നെ​​​​​​​ഗ​​​​​​​റ്റീ​​​​​​​വാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

You might also like
Comments
Loading...