യേശു ക്രിസ്തുവിലുള്ള തന്റെ ആഴമായ വിശ്വാസം പരസ്യമായി തുറന്നുപറഞ്ഞ് സുപ്രീംകോടതി ജസ്റ്റിസ് ആർ. ഭാനുമതി

0 2,409

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ജഡ്ജി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട തമിഴ്‌നാട് സംസ്ഥാനത്ത് നിന്നുള്ള ആദ്യ വനിതയായ ജസ്റ്റിസ് ആർ. ഭാനുമതിയുടെ വിരമിക്കല്‍ ചടങ്ങിൽ യേശു ക്രിസ്തുവിലുള്ള തന്റെ ആഴമായ വിശ്വാസം പരസ്യമായി തുറന്നുപറഞ്ഞ് പ്രസംഗിച്ചു. ഭാനുമതി ജൂലൈ 19 ന് വിരമിക്കാനിരിക്കെ കഴിഞ്ഞ ദിവസം നടത്തിയ യാത്രയയപ്പ് യോഗത്തിലാണ് യേശുവിലുള്ള തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചത്. താന്‍ ഒരു ഹിന്ദുവാണെങ്കിലും യേശുവിന്റെ സുവിശേഷത്തിൽ വിശ്വസിക്കുന്നുവെന്നും യേശുവിന്റെ കൃപയാൽ, ഞാൻ വിദ്യാഭ്യാസം നേടി ജീവിതത്തിൽ വളർന്നു എന്നും , ജസ്റ്റിസ് ഭാനുമതി പറഞ്ഞു.

ഇന്ത്യൻ ജുഡീഷ്യറിയിലെ തന്റെ കരിയറിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാൻ യേശുക്രിസ്തു സഹായിച്ചതെങ്ങനെയെന്നും ജസ്റ്റിസ് ഭാനുമതി പറഞ്ഞു
1988 ൽ മുപ്പത്തിമൂന്നാം വയസ്സിൽ ഞാൻ തമിഴ്‌നാട്ടിലെ ഉന്നത ജുഡീഷ്യൽ സേവനങ്ങളിൽ പ്രവേശിക്കുകയും മൂന്നു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിക്കുകയും ചെയ്തു. എന്റെ നീതിന്യായ സേവനത്തിനിടയിൽ, തടസ്സങ്ങളുടെ പർവത നിര തന്നെണ്ടായിരുന്നു. എന്നിട്ടും എന്റെ ജീവിതത്തിൽ യേശുക്രിസ്തു എനിക്കായി നിശ്ചയിച്ചിട്ടുള്ളത് തടയാൻ ഒരു മനുഷ്യ കരത്തിനും കഴിഞ്ഞില്ല”.

Download ShalomBeats Radio 

Android App  | IOS App 

1988ലാണ് ജസ്റ്റിസ് ഭാനുമതി തമിഴ്നാട്ടിൽ ജില്ലാ ജഡ്ജിയായി നിയമിതയായത്. 2003-ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി. 2013-ൽ ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജിയായി നിയമിതയായി. 2014 ഓഗസ്റ്റിലാണ് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടത്.

മതാചാരങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയുമോ എന്നതുൾപ്പടെയുളള സുപ്രധാന വിഷയങ്ങൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒൻപത് അംഗ ബെഞ്ചിലെ ഏക വനിത അംഗം കൂടിയായിരിന്നു ജസ്റ്റിസ് ആർ ഭാനുമതി.

You might also like
Comments
Loading...