മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ലാ​ൽ​ജി ട​ണ്ഠ​ൻ അ​ന്ത​രി​ച്ചു

0 835

ഭോ​പ്പാ​ൽ : മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ലാ​ൽ​ജി ട​ണ്ഠ​ൻ(85) അ​ന്ത​രി​ച്ചു. ല​ക്നോ​വി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ജൂ​ണ്‍ 14ന് ​അ​ദ്ദേ​ഹ​ത്തെ ല​ക്നോ​വി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ നി​ന്നു​ള്ള മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വാ​യി​രു​ന്നു. മാ​യാ​വ​തി, ക​ല്യാ​ണ്‍ സിം​ഗ് മ​ന്ത്രി​സ​ഭ​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു ലാ​ൽ​ജി ട​ണ്ഠ​ൻ. ല​ക്നോ​വി​ൽ​നി​ന്നും ലോ​ക്സ​ഭ​യി​ലേ​ക്കും അ​ദ്ദേ​ഹം വി​ജ​യി​ച്ചി​രു​ന്നു. 2018 ഓ​ഗ​സ്റ്റ് മു​ത​ൽ 2019 ജൂ​ലൈ വ​രെ ബി​ഹാ​ർ ഗ​വ​ർ​ണ​റാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ലാ​ൽ​ജി ട​ണ്ഠ​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്നു ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ലി​ന് മ​ധ്യ​പ്ര​ദേ​ശി​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രു​ന്നു.

You might also like
Comments
Loading...