ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജിന്റെ ഓന്നാമത് ഗ്രാഡുവേഷന്‍

0 1,156

രാജസ്ഥാന്‍: നാഗൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജിന്റെ ഓന്നാമത് ഗ്രാഡുവേഷന്‍ ഏപ്രില്‍ 16-ന് ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഡിഡൂവാന ഹാളില്‍ നടത്തി. ദൈവകൃപയാല്‍ പത്ത് വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തികരിച്ചു. ഐ.പി.സി രാജസ്ഥാന്‍ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ജോണ്‍ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ബ്രദര്‍ ഹാരീഷ് സ്വാഗതവും ബ്രദര്‍ നന്ദിയും പറഞ്ഞും. സ്റ്റുഡന്‍സിനെ കേന്ദ്രികരിച്ച് പാസ്റ്റര്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചു. തുടര്‍ന്ന് പാസ്റ്റര്‍ റെന്നി ഇടപ്പറമ്പില്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. ഗ്രാഡുവേഷന്‍ ചീഫ്ഗസ്റ്റ് പാസ്റ്റര്‍ ലിജീഷ് പി.തോമസ് (നോര്‍ത്ത് ഇന്ത്യന്‍ ഡയറക്ടര്‍) മുഖ്യപ്രസംഗം നടത്തി. പാസ്റ്റര്‍ പ്രംജി പ്രസാദ് (നോര്‍ത്ത് ഇന്ത്യന്‍ കോ-ഓര്‍ഡിനേറ്റര്‍) അനുഗ്രഹപ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. പാസ്റ്റര്‍ റെന്നി ഇടപ്പറമ്പില്‍(ഫൗണ്ടര്‍ & ചെയര്‍മാന്‍) സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. പാസ്റ്റര്‍മാരായ എം.ജെ.രാജു, ജിനു ജോസഫ്, ജോയല്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. തുടര്‍ന്ന് അടുത്ത ബാച്ചിലേക്കുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തുവരുന്നു. ഇവിടുത്തെ പ്രവര്‍ത്തനത്തെ ഓര്‍ത്ത് പ്രാര്‍ത്ഥിച്ചാലും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.www.gracetheological.com

You might also like
Comments
Loading...