പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാൽ കോവിഡിനെ മറികടക്കാം: പ്രധാനമന്ത്രി

0 1,539

ന്യൂഡൽഹി: പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാൽ കോവിഡിനെ മറികടക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 80 ശതമാനവും ഈ പത്ത് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രോഗമുള്ളവരുടെ എണ്ണം ഇന്ത്യയിൽ കുറവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായുള്ള അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, പ‍ഞ്ചാബ്, തമിഴ്നാട്, ബംഗാൾ, കർണാടക എന്നീ പത്തു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായായിരുന്നു അവലോകനയോഗം. കർണടകയെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രിയാണ് ചർച്ചയിൽ പങ്കെടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഏഴാം തവണയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി അവലോകനം നടത്തുന്നത്.

You might also like
Comments
Loading...