രാജ്യം 74ആം സ്വാതന്ത്ര്യ വാർഷിക നിറവിൽ, കോവിഡ് വാക്സിന്‍ ഉടനെന്ന് ; പ്രധാനമന്ത്രി.

0 2,167

ന്യുഡൽഹി: രാജ്യം 74ആം സ്വാതന്ത്ര്യത്തിന്റെ വാർഷിക നിറവിൽ നിൽക്കുന്നു. ഈ വർഷവും മുൻകാലങ്ങളിൽ പോലെ അതിശക്തമായ സുരക്ഷ വലയത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു. കൊറോണയാൾ വീർപ്പുമുട്ടിനിൽക്കുന്ന രാജ്യത്തിനും ലോകത്തിനും നമ്മുടെ രാജ്യം വികസിപ്പിച്ച കോവിഡ് വാക്സിന്‍ ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നല്‍കും. ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. രോഗകാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം സുപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിൽ കണ്ണുവെച്ചവര്‍ക്ക് സൈന്യം തക്ക മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഭീകരതക്കും അധിനിവേശത്തിനുമെതിരെ പോരാടുകയാണ്. അയല്‍ രാജ്യങ്ങളുമായി സൗഹൃദവും സഹവർത്തിത്വവും ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഗാൽവാനിലെ ധീര സൈനികരെ ആദരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ സൈബർ സുരക്ഷാ നയവും ഉടനുണ്ടാകും. നിയമം കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ജമ്മു കശ്മീര്‍ വികസനത്തിന്റെ പാതയിലാണ്. ലഡാക്കിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. ലഡാക്കിനെ കാര്‍ബണ്‍ ന്യൂട്രല്‍ വികസിത പ്രദേശമാക്കി മാറ്റും. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച് കൊണ്ടുപോകണം. 100 നഗരങ്ങളെ മലിനീകരണ മുക്ത വികസന മാതൃകയാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി. മേയ്ക്ക് ഫോർ വേൾഡ് ആണ് ഇനിയുള്ള ലക്ഷ്യം. ലോകത്തിനു വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കണം. ഇന്ത്യയിലെ മാറ്റങ്ങൾ ലോകം ഉറ്റുനോക്കുന്നുണ്ട്. ലോകോത്തര ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് ആകും. രാജ്യത്തിൻറെ കഴിവിലും നിശ്ചയദാർഢ്യത്തിലും വിശ്വാസമുണ്ട്. യുവ ഊർജ്ജം ഇന്ത്യയിൽ നിറഞ്ഞിരിക്കുന്നു. അവർക്ക് വികസനത്തിലേക്ക് രാജ്യത്തെ നയിക്കാൻ ആകും. സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ്. ആ ലക്ഷ്യം നേടും. തീരുമാനിച്ചത് നേടിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം ലോകത്ത് പലർക്കും പ്രചോദനമായി. അധിനിവേശ ശക്തികളെ വെല്ലുവിളിച്ച രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.

You might also like
Comments
Loading...