രാജ്യത്ത് പബ്‌ജി അടക്കം 118 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ചു

0 1,968

ദില്ലി: രാജ്യത്ത് 118 ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. യുവാക്കളടക്കം നിരവധി പേർ നിത്യവും ഉപയോഗിച്ചിരുന്ന ജനപ്രിയ ഗെയിം ആയിരുന്ന പബ്ജി ഉൾപ്പടെയുള്ള ആപ്പുകളാണ് നിരോധിച്ചത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. നേരത്തെ ടിക് ടോക് അടക്കമുള്ള ആപ്പുകളെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി നിരോധിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിരിക്കുന്നത്.

You might also like
Comments
Loading...