2021 മുതൽ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

0 1,334

ന്യുഡൽഹി : അടുത്ത വർഷം ജനുവരി ഒന്നു മുതൽ രാജ്യത്ത് കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി. അയൽ രാജ്യമായ ചൈനയിൽ നിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് ഈ നടപടി. കളിപ്പാട്ട നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തിൽ ഇന്ത്യ ഇതുവരെ വലിയ നിഷ്കർഷ പുലർത്തിയിരുന്നില്ല. എന്നാൽ, ഇതിന്റെ അനന്തര ഫലമായി ഗുണനിലവാരം കുറഞ്ഞതും അപകടകരമായതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ വൻതോതിൽ രാജ്യത്തേക്ക് ചൈന ഉൾപ്പടെ മറ്റ് രാജ്യങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. ഇത് നിയന്ത്രിക്കുന്നതിനു കൂടിയാണ് കേന്ദ്രം നിയമം ശക്തമാക്കുന്നത്. ചൈനയിൽനിന്നുള്ള കളിപ്പാട്ട ഇറക്കുമതി നിയന്ത്രിച്ച് ഇന്ത്യയിൽ അവയുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും സർക്കാരിന്റെ ഉദ്ദേശം. ആദ്യം സെപ്റ്റംബർ ഒന്നു മുതൽ ഇതു നടപ്പാക്കാനായിരുന്നു ആദ്യം നിർദേശിച്ചത് എങ്കിലും വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അടുത്ത വർഷം ജനുവരി വരെ സമയം നൽകുകയായിരുന്നു. നിലവിൽ പുതിയ ഉത്തരവനുസരിച്ച് ജനുവരി ഒന്നു മുതൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള എല്ലാ കളിപ്പാട്ടങ്ങൾക്കും വസ്തുക്കൾക്കും ബി.എസ്.എസ്. സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. സർട്ടിഫിക്കേഷനില്ലെങ്കിൽ ക്രിമിനൽ കേസെടുക്കാനും വലിയ പിഴ ഈടാക്കാനുമാണ് സർക്കാർ തീരുമാനം. ജർമൻ മാർക്കറ്റ് ഡേറ്റ പോർട്ടലായ സ്റ്റാറ്റിസ്റ്റയുടെ കണക്കു പ്രകാരം 3810 കോടി ഡോളർ (ഏകദേശം 28,000 കോടി രൂപ) വരുന്നതാണ് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം.

You might also like
Comments
Loading...