മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
ന്യുഡൽഹി : മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ, വിദേശ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.
വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ കുറച്ച് നാളുകളായി കോമയിലായിരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ചികിത്സ.
Download ShalomBeats Radio
Android App | IOS App
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തന്റെ ട്വിറ്ററിലൂടെയാണ് മരണ വാർത്ത അറിയിച്ചത്. ജസ്വന്ത് സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.