ഡിവൈൻ ഹാർവെസ്റ്റ് ഫെസ്റ്റ് 2018

0 1,511

ന്യൂ ഡൽഹി: ഡിവൈൻ ഹാർവെസ്റ്റ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 16 മുതൽ 18 വരെ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഹവേലി, ബാൻക്യംറ്റ് ഹാൾ, പൂജാ മസാല സ്റ്റോറിന് സമീപം, ഗോവിന്ദ് പുരി എക്സറ്റൻഷൻ സ്റ്റേഷൻ ന്യൂ ഡൽഹിയിൽ വച്ച് നടത്തപ്പെടുന്നു. സമയം വൈകിട്ട് 6 മണി മുതൽ 9 മണി വരെ പാസ്റ്റർ രാജു വർഗ്ഗീസ് ഈ മീറ്റിംഗ് ഉത്ഘാടനം ചെയ്യും. തുടർന്ന് പാസ്റ്റർ. പ്രിൻസ് തോമസ് റാന്നി ദൈവവചനത്തിൽ നിന്നും സംസാരിക്കും. സുവി: സുനിൽ സോളമൻ, ബിജു ശാമുവേൽ, സന്തോഷ് ജോയി, ജോമോൻ, ബ്ലസ്സൻ സാം ജോസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. ഈ കൺവൻഷന്റെ അനുഗ്രഹത്തിനായി പാസ്റ്റർ ജോസ് ശാമുവേലിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപികരിച്ചു. പാസ്റ്റർ ജോയി, പാസ്റ്റർ ചന്ദ്രപ്രസാദ് പാസ്റ്റർ കുര്യൻ ജോൺ, പാസ്റ്റർ അജിത്ത്, ബ്രദർ സജു , ബ്രദർ ഷൈജു, ബ്രദർ ലിജു ബ്രദർ സജിമോൻ, ബ്രദർ തോമസ്, ബ്രദർ സ്റ്റാൻലി എന്നിവർ കമ്മിറ്റി അംഗങ്ങൾ.

 

You might also like
Comments
Loading...