ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്: പ്രതിഷേധം ശക്തമാകുന്നു

0 1,334

കോട്ടയം: കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിവാസി, ഗോത്രവർഗ്ഗ മേഖലയിലെ സാമൂഹ്യ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ സ്വതന്ത്രനാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സ്വാമിയുടെ അറസ്റ്റിനെ അപലപിച്ചും കേന്ദ്ര സർക്കാരിന്റെ നടപടിയെ വിമർശിച്ചും മുന്നോട്ടു വന്നിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

കേരള മുഖ്യമന്ത്രി പിണറായി വിജയൻ
ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​നു​​​മാ​​​യ ഫാ. ​​​സ്റ്റാ​​​ൻ സ്വാ​​​മിയെ അറസ്റ്റു ചെയ്തു ജയിലിലടച്ച നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റാൻ സ്വാമി പതിറ്റാണ്ടുകളായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയാണ്.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ
ഫാദര്‍ സ്റ്റാന്‍സ്വാമിയെ എന്‍ഐഎ പ്രതിചേര്‍ത്തതിന് എതിരെ ഝാര്‍ഖണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യം പ്രകടമാകുന്നു എന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. പ്രതിഷേധങ്ങളില്‍ പങ്കുചേരാന്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രവര്‍ത്തകരോടും ഹേമന്ത് സോറന്‍ നിര്‍ദ്ദേശിച്ചു.

കാതലിക് ബിഷപ് കോൺഫറൻസ്, റാഞ്ചി
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാവുന്നു. ഫാദറിനെ ഉടന്‍ വിട്ടയക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഒാഫ് ഇന്ത്യ ആവശ്യപ്പെട്ടു. എന്‍ഐഎ നടപടി കടുത്ത അനീതിയാണെന്ന് റാഞ്ചി രൂപത പ്രതികരിച്ചു.

കെ.സി.ബി.സി. ജാഗ്രതാ കമ്മീഷൻ
അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത നടപടി അപലപനീയമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. നിരോധിത സംഘടനകളുമായുള്ള ബന്ധം, മാവോയിസ്റ്റ് ബന്ധം തുടങ്ങിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായതാണ്.

കെ.കെ. രാഗേഷ് എം.പി.
ജാർഖണ്ഡിൽ എൻഐഎ അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കണമെന്ന് കെ കെ രാഗേഷ് എംപി പ്രധാനമന്ത്രിക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു. ദളിതർക്കെതിരെയുള്ള ജനാധിപത്യ ധ്വംസനത്തിനെതിരെ പോരാടുകയാണ്‌ ഈ എൺപത്തിനാലുകാരൻ. ഭൂമി ഏറ്റെടുത്ത്‌ പ്രകൃതിവിഭവങ്ങൾ കൊള്ളചെയ്ത് ദളിത് ജനവിഭാഗങ്ങളെ ദ്രോഹിക്കുന്നതിനെതിരെയാണ് ഇദ്ദേഹം സമരം നയിക്കുന്നത്. കേന്ദ്രസർക്കാരും ജാർഖണ്ഡ്‌ സർക്കാരും ജനാധിപത്യ ധ്വംസനമാണ് നടത്തുന്നത്.

എം.എ.ബേബി
ഇന്ത്യയിലെ ഭരണകൂടം എത്ര പരിഭ്രാന്തമാണ് എന്നതിനു തെളിവാണ് എൺപത്തിനാലു വയസ്സുകാരനായ ഫാദർ സ്റ്റാൻ സ്വാമിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവമെന്ന് സിപിഎം നേതാവ് എം എ ബേബി. ഈ അറസ്റ്റ് രാജ്യത്തെ എല്ലാ എതിർശബ്ദങ്ങളെയും ഇല്ലാതാക്കാൻ ഉറപ്പാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും മനുഷ്യത്വമില്ലായ്മയും തുറന്നു കാട്ടുന്നതാണ്. അറസ്റ്റിനെ കേരള കത്തോലിക്ക മെത്രാൻ സമിതി അപലപിച്ചതിനെ താൻ സ്വാഗതം ചെയ്യുന്നതായും എം എ ബേബി ഫേസ്ബുക്കിൽ പറഞ്ഞു.

You might also like
Comments
Loading...