വാർത്ത ചാനലുകളുടെ റേറ്റിങ്, 3 മാസത്തേക്ക് നിരോധനം: ബാര്‍ക്

0 528

ന്യുഡൽഹി: രാജ്യത്തുള്ള എല്ലാ വാർത്ത മാധ്യമ ചാനലുകളുടെയും ടെലിവിഷൻ റേറ്റിംഗ് പോയിന്റ് (ടി.ആര്‍.പി) അടുത്ത മൂന്ന് മാസത്തേക്ക് നിർത്തിവയ്ക്കാൻ ബ്രോഡ്കാസ്റ്റ് ഒാഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ തീരുമാനിച്ചു. ബാര്‍കയുടെ ഈ നടപടിയെ രാജ്യത്തുള്ള ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ പരിപൂർണമായി അംഗരീകരിക്കുകയും ഒപ്പം സ്വാഗതവും ചെയ്തു. രാജ്യത്തുള്ള വാർത്താ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന നിലവിലെ സംവിധാനത്തിലെ വൻ പോരായ്മകളും അതിലുടെ ഉണ്ടാകുന്ന വിവാദങ്ങളും പരിഹരിക്കുന്നതിനാണ് ഈ നീക്കമെന്ന് ബാര്‍ക് ചെയര്‍മാന്‍ പുനിത് ഗോയങ്ക പ്രസ്താവിച്ചു.

You might also like
Comments
Loading...