എബനേസർ വർഷിപ് സെന്റർ ഹാൾ ഉദ്ഘടനം

0 1,281

അരുണാചൽ പ്രദേശിലെ വെസ്റ്റ്കമിംഗ് ഡിസ്ട്രിക്ടിൽ ലോവേർ ബാലുപോങ്ങിലെ എബനേസർ വർഷിപ് സെന്റെറിന്റ പുതിയ ഹാൾ ഉദ്ഘടനം 14-ഒക്ടോബർ 2018 രാവിലെ നടന്നു. സ്ഥലം സഭയിൽ കഴിഞ്ഞ പന്ത്രണ്ടു വർഷമായി കർത്താവിന്റെ വേലയിൽ ആയിരിക്കുന്ന കർത്തൃദാസൻ പാസ്റ്റർ റെജി തോമസിന്റെ പ്രാർത്ഥനയോടുകൂടെ ആരംഭിച്ച മീറ്റിംഗ് പാസ്റ്റർ അലക്സ്‌ എബ്രഹാം ( ദുബായ് റീജിയൺ IPC സെക്രട്ടറി ) സമർപ്പണ ശ്രിശൂഷ നടത്തി. തുടർന്ന് സഭ ആരാധന പാസ്റ്റർ റെജി തോമസിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു.  തുടർന്ന് 15-ഒക്ടോബർ 2018 നടന്ന  സ്പെഷ്യൽ മീറ്റിംഗിൽ സ്ഥലം MLA കുംസി സിഡിസോയും സമീപവാസികൾ ആയ വിവിധ മതവിഭാങ്ങളിൽ പെട്ടവരും സമീപ പ്രദേശങ്ങളിലെ ദൈവദാസന്മാരും കടന്നുവന്നു ആശംസകൾ അറിയിക്കുകയും ചെയ്തു.  തുടർന്ന് 2 മണിക് ഷേർലി റെജിയുടെ നേതൃത്വത്തിൽ നടന്ന സഹോദരി സമാജം മീറ്റിംഗിൽ അതിഥിയായി കടന്നു വന്ന സിസ്റ്റർ ഷേർലി അലക്സ്‌ ( ദുബായ് ) പ്രസംഗിക്കുകയും സിസ്റ്റർ ജാസിം നന്ദി അറിയിക്കുകയും ചെയ്തു കൊണ്ട് പ്രാർത്ഥനയോടുകൂടി യോഗം അവസാനിപ്പിച്ചു. തുടർന്ന് വൈകിട്ട് 6 മണിക് നടന്ന പൊതു മീറ്റിംഗിൽ പാസ്റ്റർ അലക്സ്‌ എബ്രഹാം ദൈവ വചനം സംസാരിക്കുകയും തുടർന്ന് സഭ സെക്രട്ടറി ബ്രദർ ഉത്തം നന്ദി അറിയിച്ചു പാസ്റ്റർ അലക്സ്‌ അബ്രഹാമിന്റെ ആശീർ വാദത്തോട് കൂടി മീറ്റിംഗ് അവസാനിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ; പാസ്റ്റർ റെജി തോമസ് 9436 691 609, 8729 898 551

Download ShalomBeats Radio 

Android App  | IOS App 

 

You might also like
Comments
Loading...