ഐപിസി നോർത്തേൺ റീജിയന്റെ 51മത് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം.
ന്യൂസ് : ഐപിസി നോർത്തേൺ റീജിയൺ മീഡിയ ടീം
ന്യൂഡൽഹി : ഐപിസി നോർത്തേൺ റീജിയന്റെ 51മത്തെ ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം. ഈ വർഷം ആഗോള വ്യാപകമായി നേരിടുന്ന മഹാവ്യാധി നിമിത്തം നൂതന സാങ്കേതിക വിദ്യയായ സൂമിൽ ആണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
Download ShalomBeats Radio
Android App | IOS App
ഐപിസി നോർത്തേൺ റീജിയൺ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ കൺവൻഷന്റെ ഉത്‌ഘാടനം നിർവഹിച്ചു. പുറപ്പാട് പുസ്തകം 14:15 വാക്യം ആധാരമാക്കി ഉദ്ഘാടന സന്ദേശം നൽകി.
ദൈവജനത്തോട് ദൈവം പറയുന്നത് ഈ പ്രതിസന്ധിയുടെ കാലം പുറകോട്ട് പിന്മാറി പോകുവാനുള്ളതല്ല, പ്രത്യുത ശക്തിയോടെ മുൻപോട്ട് പോകേണ്ട കാലം ആണ് ഇത്. ഇതുവരെ ചെയ്തിട്ടില്ലാത്ത ദൈവീക പ്രവർത്തികൾ വെളിപ്പെടുത്തുവാൻ ദൈവം സഭകളെ ഒരുക്കുന്ന സമയം ആണ് ഇത്. അന്ധകാര ശക്തികളിൽ നിന്ന് വിടുതൽ പ്രാപിച്ചു മുന്നോട്ടു പോകുവാൻ ദൈവം നമുക്ക് ഒരുക്കിയിരിക്കുന്ന അവസരം കൂടി ആണ് ഇത് എന്ന് തന്റെ ഉൽഘാടന സന്ദേശത്തിൽ പാസ്റ്റർ ശാമുവേൽ ജോൺ സഭയെ ഓർമിപ്പിച്ചു.
ഐപിസി നോർത്തേൺ റീജിയൺ വൈസ് പ്രസിഡന്റ് പാസ്റ്റർ ലാജി പോൾ ഉത്‌ഘാടന മീറ്റിംഗിന് അധ്യക്ഷത വഹിച്ചു.
സിസ്റ്റർ പെർസിസ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകി.
പാസ്റ്റർ വിൽസൺ വർക്കി വചനശുശ്രൂഷ നിർവഹിച്ചു. ലുക്കോസ് 7:11-16 വാക്യങ്ങളെ ആധാരമാക്കി ദുരന്തങ്ങൾക്കിടയിൽ നമുക്ക് ലഭിക്കുന്ന ദൈവീക സന്ദേശം എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ഇവാ. ജോമി ജോർജ് പ്രസംഗം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി.
പകൽ നടന്ന ബൈബിൾ ക്ലാസ്സ് സെഷന് പാസ്റ്റർ ബൈജു അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ഷിബു തോമസ്, പോൾ മാത്യൂസ് എന്നിവർ വചനത്തിൽ നിന്നും സംസാരിച്ചു. സൂം, യൂട്യൂബ്, ഫേസ്ബുക് വഴി 1500ൽ അധികം വിശ്വാസികൾ ആദ്യദിവസത്തെ മീറ്റിംഗിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തത്സമയം കൺവൻഷനിൽ പങ്കെടുത്തു.
ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ 51 മത് ജനറൽ കൺവെൻഷന് സമാപനമാകും.