ലോക്ക്ഡൗൺ അവസാനിച്ചെങ്കിലും ജാഗ്രത തുടരണം: രാഷ്ട്രത്തോടു പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക് ഡൗൺ അവസാനിച്ചെങ്കിലും രാജ്യത്ത് കൊറോണ വൈറസ് സാന്നിധ്യം ഇപ്പോഴും നിലനിൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് ഡൗൺ അവസാനിച്ചെങ്കിലും ജാഗ്രത തുടരും. വാക്സിൻ ലഭ്യമാക്കുന്നതു വരെ ജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
കഴിഞ്ഞ ഏതാനും മാസങ്ങൾ കഠിനമായ സാഹചര്യമായിരുന്നു. എന്നാലിപ്പോൾ കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Download ShalomBeats Radio
Android App | IOS App
രാജ്യത്ത് 12000 ക്വാറന്റെൻ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. 90 ലക്ഷം ആരോഗ്യപ്രവർത്തർ സേവന നിരതരായി രാജ്യത്തിനൊപ്പമുണ്ട്. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. ഉത്സവകാലം നാം ആഘോഷമാക്കേണ്ട സമയമാണ്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഉത്സവകാലത്ത് ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.