ഫാ. സ്റ്റാന്‍ സ്വാമിക്കു എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചു

0 722
ഫാ. സ്റ്റാന്‍ സ്വാമി

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിക്കു എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചു. ഫാ. സ്റ്റാന്‍ സ്വാമി ഇപ്പോള്‍ നവി മുംബയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ്.എല്‍ഗര്‍ പരിഷത് കേസില്‍ ഒക്ടോബര്‍ എട്ടിനാണ് ഫാ. സ്റ്റാന്‍ സ്വാമി(83)യെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. പാര്‍ക്കിന്‍സണ്‍സ് അടക്കമുള്ള രോഗങ്ങളും പ്രായാധിക്യവും കോവിഡ് ആശങ്കയും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ നല്കിയത്.

Download ShalomBeats Radio 

Android App  | IOS App 

ആദിവാസികള്‍ക്കിടയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ ബഗൈച കാമ്പസില്‍നിന്നായിരുന്നു എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്നു ഇവിടെ നടത്തിയ പരിശോധനയില്‍ യാതൊന്നും കണ്ടെത്താനായില്ല.

You might also like
Comments
Loading...