സഭാതര്‍ക്കത്തിലെ കേസുകള്‍ ഉടന്‍ തീര്‍പ്പാക്കണം: സുപ്രീംകോടതി
ന്യൂഡൽഹി: യാക്കോബായ-ഓര്‍ത്തഡോക്സ് സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സിവില്‍ കോടതികളിലുമുള്ള കേസുകളെല്ലാം ഉടന്‍ തന്നെ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. സിവില്‍ കോടതികളിലും ഹൈക്കോടതിയിലുമായി മൂന്നൂറിലേറെ കേസുകള്‍ ആണ് ഈ വിഷയവുമായി ബന്ധപ്പെട്ടുള്ളത്. കീഴ്ക്കോടതികളിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പള്ളികളുടെ ഭരണം
1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം വേണമെന്ന 2017ലെ വിധി നടപ്പാക്കാത്തതില്‍ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നടപടി. നിലവിലുള്ള കേസുകളെല്ലാം മൂന്ന് മാസത്തിനകം തീര്‍പ്പാക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി പറഞ്ഞിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത് സാധ്യമാകാത്തതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.