ഇനി ആപ്ലിക്കേഷൻ വഴി ജനറല്‍ ടിക്കറ്റും: രാജ്യത്തൊട്ടാകെ നവംബര്‍ ഒന്നുമുതല്‍

0 1,251

ന്യൂഡല്‍ഹി: റെയില്‍വേയുടെ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളെടുക്കാനുള്ള യു.ടി.എസ്. ആപ്പ് സേവനം നവംബര്‍ ഒന്നുമുതല്‍ രാജ്യമൊട്ടാകെ ലഭ്യമാകും.

റെയില്‍വെ സ്റ്റേഷനില്‍നിന്ന് 25-30 മീറ്റര്‍ അകലെനിന്നുമാത്രമെ ആപ്പ് വഴി ടിക്കറ്റെടുക്കാന്‍ കഴിയൂ. ഒരെസമയം നാലുടിക്കറ്റില്‍ കൂടുതല്‍ എടുക്കാനും കഴിയില്ല. പ്ലാറ്റ് ഫോം ടിക്കറ്റും സീസണ്‍ ടിക്കറ്റും ആപ്പ് വഴി ലഭ്യമാകും.

Download ShalomBeats Radio 

Android App  | IOS App 

ഓണ്‍ലൈനിലെ ജനറല്‍ ടിക്കറ്റ് വില്പന വഴി നിലവില്‍ പ്രതിദിനം 45 ലക്ഷം രൂപ റെയില്‍വേയ്ക്ക് ലഭിക്കുന്നുണ്ട്.

സ്റ്റേഷനുകളും റെയില്‍പ്പാളങ്ങളും ജി.പി.എസിന്റെ അദൃശ്യവേലി (ജിയോ ഫെന്‍സിങ്)കൊണ്ട് സുരക്ഷിതമാക്കിയാണ് ആപ്പ് പുറത്തിറക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റേഷന്റെ 25 മീറ്റര്‍ ചുറ്റളവില്‍ മൊബൈലില്‍ ടിക്കറ്റ് കിട്ടില്ല. ടിക്കറ്റെടുക്കാതെ പ്ലാറ്റ്ഫോമില്‍ കയറാതിരിക്കാനും ട്രെയിനില്‍ കയറിയശേഷം പരിശോധകന്‍ ഉണ്ടെങ്കില്‍ ടിക്കറ്റെടുക്കുന്നത് തടയാനുമാണ് ഈ സംവിധാനം.

ആപ്പുവഴി ടിക്കറ്റ് എടുക്കാവുന്ന സംവിധാനം നാലുവര്‍ഷംമുമ്പ് റെയില്‍വെ മുംബൈയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും അത്ര പ്രചാരത്തിലായിരുന്നില്ല.
പിന്നീട് ചെന്നെ, ഡല്‍ഹി തുടങ്ങിയ വന്‍കിടനഗരങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. അടുത്തയിടെ ദക്ഷിണ റെയില്‍വെയിലും ഭാഗികമായി ഈ സംവിധാനം നടപ്പാക്കി.
ആപ്പിന്റെ സവിശേഷതകള്‍ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്. ഓണ്‍ മൊബൈല്‍) എന്നാണ് ആപ്പിന്റെ പേര്.  ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, മൈക്രോസോഫ്റ്റ് സ്റ്റോര്‍ എന്നിവയില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് മൊബൈല്‍നമ്പര്‍ യൂസര്‍ ഐ.ഡി.യായി പ്രൊഫൈല്‍ ഉണ്ടാക്കണം.

സ്ഥിരംയാത്രചെയ്യുന്ന സ്റ്റേഷനുകള്‍ മുന്‍കൂട്ടി നല്‍കി ടിക്കറ്റ് വേഗം ബുക്ക്ചെയ്യാവുന്ന ‘ക്വിക്ക് ബുക്കിങ്’ സംവിധാനവുമുണ്ട്. പരിശോധകന്‍ വരുമ്പോള്‍ ‘ഷോ ടിക്കറ്റ്’ എന്ന് ഓപ്ഷനില്‍നിന്ന് ടിക്കറ്റ് കാണിക്കാം.

പണമിടാന്‍ ആര്‍-വാലറ്റ് റെയില്‍വേയുടെ ഇ-പേമെന്റ് സംവിധാനമായ ആര്‍ വാലറ്റിലൂടെ സര്‍വീസ് ചാര്‍ജ് നല്‍കാതെ ടിക്കറ്റെടുക്കാം. നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ചും സ്റ്റേഷനുകളിലെ ബുക്കിങ് കൗണ്ടര്‍ വഴിയും ഇതലേക്ക് പണം നിറയ്ക്കാം. ഈ തുകയ്ക്ക് കാലാവധി ഇല്ല

You might also like
Comments
Loading...