40-മത് നവാപ്പൂർ കൺവെൻഷന് നാളെ (നവം. 19) തുടക്കം
നവാപ്പൂർ: ഫിലദൽഫ്യ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 40-മത് ജനറൽ കൺവെൻഷന് നാളെ (നവം. 19) തുടക്കം; 21-ാം തീയതി സമാപിക്കും. സൂം,യുട്യൂബ്, ഫേസ്ബുക്ക് എന്നീ മാധ്യമങ്ങളിൽ തത്സമയം ലഭ്യമാണ്.
ഫിലദൽഫ്യ ഫെല്ലോഷിപ്പിന്റെ ആഗോള ഓവർസീയർ റവ. ഡോ. ജോയി പുന്നൂസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന വിവിധ സെഷനുകളിൽ പാസ്റ്റർ കെ. ജോയി, ബ്രദർ എസ്സ്. ആർ. മനോഹർ, പാസ്റ്റർ നൂറുദ്ദിൻ മുല്ല, പാസ്റ്റർ എം. പൗലോസ്, പാസ്റ്റർ വി.ജെ. തോമസ്, റവ.ഡോ.ഫിന്നി ഫിലിപ്പ്, റവ.ഡോ.പോൾ മാത്യൂസ്, സിസ്റ്റർ മേരി മാത്യൂസ്, സിസ്റ്റർ ക്രിസ്റ്റി പോൾ മാത്യൂസ് എന്നിവർ പ്രസംഗിക്കും. ഫിലദൽഫ്യ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.
Download ShalomBeats Radio
Android App | IOS App
ഫിലദൽഫ്യ ഫെലോഷിപ്പ് ശുശ്രൂഷക സമ്മേളനം, ബൈബിൾ കോളേജ് ബിരുദദാനം,
സോദരീ സമ്മേളനം, യുവജന സമ്മേളനം, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടി എന്നിവയും കൺവെൻഷനോടനുബന്ധിച്ച് നടക്കും. വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷനാണ് നവാപൂർ കൺവൻഷൻ.
നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡോ. തോമസ് മാത്യൂസിനു ദൈവം നൽകിയ ദർശനം “ഫിലദൽഫ്യ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യ” എന്ന പേരിൽ രാജ്യത്തിന് അകത്തും പുറത്തും 1600-ൽ പരം പ്രാദേശിക സഭകളുമായി വളർന്നിരിക്കുന്നു. റവ.ഡോ.പോൾ മാത്യൂസ് ആണ് ഇപ്പോഴത്തെ നാഷണൽ ചെയർമാൻ.