ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി
ന്യൂഡല്‍ഹി: ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കാണ് ന്യൂനപക്ഷ സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നത്. എല്ലാ സ്‌കോളര്‍ഷിപ്പുകള്‍ക്കും നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കേന്ദ്ര ന്യൂനക്ഷ കാര്യ മന്ത്രാലയമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
Download ShalomBeats Radio
Android App | IOS App
ക്രൈസ്തവ, ജൈന്‍, ബുദ്ധിസ്റ്റ്, സിക്ക്, പാഴ്‌സി, മുസ്‌ലിം വിഭാഗത്തിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. മെറിറ്റ് വിഭാഗത്തില്‍ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥി ഇന്ത്യയിലെ സര്‍ക്കാര്‍, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒരു കോഴ്‌സിന് ഒരു വര്‍ഷം പൂര്‍ത്തിയാക്കി പഠനം തുടരുന്നവരായിരിക്കണം. പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ തൊട്ടു മുന്‍പ് നടന്ന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിരിക്കണം.
അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ്, മെയിന്റനന്‍സ് അലവന്‍സ് എന്നിവയ്ക്കുള്ള തുകയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് പതിനൊന്നാം ക്ലാസ് മുതല്‍ പിഎച്ച്ഡി വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. തൊട്ടുമുന്പുള്ള പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ്, മെയിന്റനന്‍സ് അലവന്‍സ് എന്നിവയ്ക്കുള്ള തുകയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്. ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. ഇവരും തൊട്ടു മുന്‍പത്തെ വര്‍ഷാവസാന പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ ഗ്രേഡോ നേടിയിരിക്കണം.