ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ പ്രീ-മാരിറ്റൽ സെമിനാർ നവം. 27 മുതൽ

0 511

ബാംഗ്ലൂർ: ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ പ്രീ മാരിറ്റൽ സെമിനാർ നവം. 27 മുതൽ ഡിസം. 18 വരെ നടത്തപ്പെടുന്നു. കുടുംബബന്ധങ്ങളുടെയും വൈവാഹിക ജീവിതത്തിന്റെ അനുഗ്രഹത്തിനും ശാക്തീകരണത്തിനും ഉതകുന്ന ഈ സെമിനാറിൽ യുവജനങ്ങളുടെയും ദമ്പതികളുടെയും സുപ്രധാന സംശയങ്ങൾക്കു നിവാരണവും വരുത്താവുന്നതാണ്.

കുടുംബ, വൈവാഹിക കൗൺസലിംഗ് രംഗത്തു വർഷങ്ങളുടെ സേവന പരിചയമുള്ള ഡോ. ഐസക്ക്. വി. മാത്യു, ഡോ. സജികുമാർ കെ. പി., ഡോ. ചാക്കോ മത്തായി, ഡോ. ജപ്സിൻ സജി എന്നിവർ സെമിനാറിൽ ക്ലാസുകൾ നയിക്കും.

Download ShalomBeats Radio 

Android App  | IOS App 

നവംബർ 27 നു തുടങ്ങി തുടർന്നുള്ള വെള്ളിയാഴ്ചകളിലായിരിക്കും ക്ലാസ്സുകൾ നടക്കുക. വൈകിട്ട് 8.00 മുതൽ 9.30 വരെയാണ് ഓരോ സെഷനും. സെമിനാറിലെ പ്രധാന വിഷയങ്ങൾ:

  • വിവാഹത്തിന്റെ അടിസ്ഥാനം
  • പങ്കാളിയെ അറിയുക
  • കടമയും ഉത്തരവാദിത്തങ്ങളും
  • പ്രശ്നങ്ങളെ പരിഹരിക്കുക
    എന്നിവയായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
പാ. രതീഷ് ഏലപ്പാറ (+91 8075780892)
ജോൺസൺ അടിയനിൽ (+91 6282540868)
സാം ഈപ്പൻ (+91 9446441709)

You might also like
Comments
Loading...