നവി മുംബൈ പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ വാർഷിക കൺവെൻഷൻ നാളെ മുതൽ

0 721

നവി മുംബൈ: നവി മുംബൈ പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ  നടത്തുന്ന ഈ വർഷത്തെ ത്രിദിന കൺവെൻഷൻ നവംബർ  23 (തിങ്കൾ) മുതൽ 25 (ബുധൻ) വരെ തീയതികളിൽ വൈകിട്ട് 7.30 മണി മുതൽ 9.30 വരെ ഓൺലൈനിൽ നടത്തപെടും.

മുഖ്യമായും സൂം ആപ്ലിക്കേഷനിൽ നടത്തപ്പെടുന്ന ഈ അനുഗ്രഹീത ആത്മീക സമ്മേളനത്തിൽ പാസ്റ്റർമാരായ പോൾ മാത്യു (ഉദയ്പൂർ), കെ ജെ തോമസ് (കുമളി), ഷിബു തോമസ് (ഒക്കലഹോമ) തുടങ്ങിയവർ മൂന്നു ദിവസങ്ങളിലായി യഥാക്രമം ദൈവ വചനം ശുശ്രൂഷിക്കുന്നതായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

വിവിധ സെഷനുകളിലായി പെർസിസ് ജോൺ, ടോംസൺ  ജോർജ്, എബിൻ അലക്സ്‌  തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നിർവ്വഹിക്കപ്പെടും.

വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടയും ഈ മീറ്റിംഗുകൾ തത്സമയം വീക്ഷിക്കാവുന്നതാണ്.

You might also like
Comments
Loading...