വർഗ്ഗീയ വാദികളാൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് അനുകൂല നിലപാടെടുത്ത് ഇന്ത്യൻ ഹൈക്കോടതി

0 2,706

റായ്പ്പൂർ: ക്രിസ്തുമതത്തിൽ പുന:പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ വീടുകൾ തകർക്കപ്പെട്ട ക്രിസ്തീയ വിശ്വാസികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ വരാതെ
അവരുടെ ആചാരാനുഷ്ഠാനങ്ങൾ നടത്താൻ അനുവാദമുണ്ടെന്ന ഛത്തീസ്ഗഡ് ഹൈക്കോടതി വിധി അനേക പ്രാദേശിക ക്രിസ്ത്യാനികളും സഭകളും ആശ്വാസമായി കാണുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഈ മേഖലയിലെ ക്രിസ്ത്യാനികൾ അടുത്തിടെ വളരെ പീഡനം അനുഭവിക്കുകയും ഒരു മാസത്തിലേറെയായി മൂന്ന് വ്യത്യസ്ത ആക്രമണങ്ങളാൽ പലയിടത്തേക്ക് പലായനം ചെയ്യേണ്ടിയും വന്നു. ഇക്കാര്യത്തിൽ ഒരു നിവേദനം നൽകിയിരുന്നതായി ക്രിസ്റ്റ്യൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 16 ലധികം വീടുകൾ ആക്രമിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും പുരുഷന്മാരുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. “ഞാൻ അവരോട് കരഞ്ഞു യാചിച്ചുകൊണ്ടിരുന്നു, പക്ഷേ അവർ എന്നെ അടിക്കുന്നത് നിർത്തിയില്ല. എന്റെ ഒരേയൊരു തെറ്റ് ഞാൻ ക്രിസ്തുമതം പിന്തുടരുന്നു എന്നതാണ്,” ഒരു സ്ത്രീ സ്റ്റോറീസ് ഏഷ്യയോട് പറഞ്ഞു.

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ അനുസരിച്ച്, ക്രിസ്ത്യാനികളെ ഒരു ഗ്രാമസഭാ മീറ്റിങ്ങിൽ വിളിപ്പിച്ച് അവരുടെ വിശ്വാസം പിൻവലിക്കാൻ ആവശ്യപ്പെട്ടു, പക്ഷേ ക്രിസ്ത്യാനികൾ വിസമ്മതിച്ചു; അതാണ് ആക്രമണത്തിന്റെ തുടക്കം. “ഞങ്ങൾ ഞങ്ങളുടെ ജീവനു വേണ്ടി ഓടി,” രക്ഷപെട്ടവരിൽ ഒരാളായ വിജയ് സോറി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേർണിനോട് പറഞ്ഞു. “അവർ ഞങ്ങൾക്ക് നേരെ വളരെ ഭയപ്പെടുത്തുന്ന രീതിയിൽ വധഭീഷണി ഉയർത്തി. ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. ”

ഇതിനുപുറമെ, ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ നാല് പുരുഷന്മാരെ ജയിലിലടച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം എല്ലാവർക്കും നൽകപ്പെട്ടിരിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ അവകാശ ലംഘനമാണിത്. “എല്ലാ വ്യക്തികൾക്കും ഒരുപോലെ മന:സാക്ഷിയ്ക്കുള്ള സ്വാതന്ത്ര്യവും പൊതു മര്യാദ, ധാർമ്മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമായി മതത്തെ സ്വതന്ത്രമായി സ്വീകരിക്കുവാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട് എന്നും ഇത് വ്യക്തമാക്കുന്നു.”

ഉപദ്രവം തടയാൻ ഹൈക്കോടതി പറഞ്ഞിട്ടും പ്രാദേശിക അധികാരികൾ മറ്റൊരു ഉപായത്തിന് ശ്രമിച്ചതായി പ്രദേശത്തെ മറ്റ് ക്രിസ്ത്യാനികൾ പറയുന്നു. ഇതിനർത്ഥം ആക്രമണത്തിന് നിർബന്ധിക്കുന്ന വംശീയവാദികൾക്ക് പോലീസിന്റെ തടസ്സമില്ലാതെ പ്രവർത്തിക്കാൻ സ്വാതന്ത്രമുണ്ട് എന്നാണ്.

“ആരാധനയ്ക്കുള്ള സ്വാതന്ത്ര്യവും സുരക്ഷിതമായ സാഹചര്യവുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” ഒരു വിശ്വാസി ഐ.സി.സി.യോട് പറഞ്ഞു. “ഞങ്ങൾ ആരെയും ബുദ്ധിമുട്ടിക്കുന്നില്ല, പിന്നെന്തിനാണ് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ കോടതിയെയും അധികാരികളെയും സമീപിക്കുന്നത്. പ്രാദേശിക അധികാരികൾ കോടതിയുടെ നിർദേശങ്ങൾ പാലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സ്ഥിതി മെച്ചപ്പെടുമെന്നും ഭയമില്ലാതെ ഞങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.”

You might also like
Comments
Loading...