ഡിസംബർ 8ന് ഭാരത് ബന്ദിന് ആഹ്വാനം

0 650

ന്യൂഡൽഹി: രാജ്യത്തിന്റെ തലസ്ഥാന പ്രദേശ അതിർത്തികൾ സ്തംഭിപ്പിച്ച് കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന കാർഷികപ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബർ 8ന് (ചൊവ്വ) രാജ്യവ്യാപകമായി ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. നാല് തവണ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മൂന്ന് ലക്ഷത്തോളം പേരാണ് സമരത്തില്‍ അണിനിരക്കുന്നത് എന്നാണ് ശാലോം ധ്വനിയുടെ പ്രതിനിധി റിപ്പോർട്ട്‌ ചെയ്യുന്നത്. രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിലേക്കുള്ള എല്ലാ മാർഗങ്ങളും തടയുമെന്നും അതിന് പുറമെ രാജ്യത്തെ എല്ലാ ടോൾ ഗേറ്റുകളും ഉപരോധിക്കുമെന്നും ടോൾ പിരിവ് അനുവദിക്കില്ലെന്നും കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ഡൽഹിയിൽ ആയിരക്കണക്കിന് കർഷകർ പ്രക്ഷോഭം തുടരുകയാണ്. സമരം കൂടുതൽ ശക്തമാക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെത്തി. കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശനിയാഴ്ച വീണ്ടും ചർച്ചനടത്താൻ ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്.

You might also like
Comments
Loading...