2020 ലെ മുകുന്ദൻ സി മേനോൻ അവാർഡ് ഫാ. സ്റ്റാൻ സ്വാമിക്ക്

0 815

ന്യൂഡൽഹി: പ്രശസ്ത പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍.സി.എച്ച്‌.ആര്‍.ഒ) പ്രഥമ ജനറല്‍ സെക്രട്ടറിയുമായ മുകുന്ദന്‍ സി. മേനോന്റെ സ്മരണയ്ക്കായി എന്‍.സി.ആര്‍.ഒ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പ്രമുഖ ഗോത്രാവകാശ പ്രവര്‍ത്തകനായ ജസ്യൂട്ട് വൈദികൻ ഫാ.സ്റ്റാന്‍ സ്വാമിയെ തിരഞ്ഞെടുത്തു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

Download ShalomBeats Radio 

Android App  | IOS App 

ഫാ. സ്റ്റാൻ സ്വാമിയുടെ നേതൃത്തിൽ നടക്കുന്ന ആദിവാസികളുടെ ജനാധിപത്യ, മനുഷ്യാവകാശങ്ങൾക്കായുള്ള ജനകീയ പോരാട്ടങ്ങൾ കണക്കിലെടുത്താണ് അദ്ദേഹത്തെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് എൻസിഎച്ച്ആർഒ അറിയിച്ചു. മഹാരാഷ്ട്രയില്‍ 2018ല്‍ നടന്ന ഭീമ കൊറെഗാവ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച്‌ അറസ്റ്റിലായ സ്റ്റാന്‍ സ്വാമി ഇപ്പോള്‍ തലോജ ജയിലിൽ കഴിയുകയാണ്.

You might also like
Comments
Loading...