വസായ് ശാലോം അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ പത്തു ദിവസ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

0 760

മുംബൈ: വസായ് ശാലോം ഏ ജി സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 21 തിങ്കൾ മുതൽ 30 ബുധൻ വരെ 10 ദിവസ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം ആപ്ലിക്കേഷനിൽ പൊതു മീറ്റിംഗും പകൽ സമയത്ത് ചെയിൻ പ്രയർ ആയും നടത്തുവാനാണ് ക്രമീകരണം ചെയ്തിരിക്കുന്നത്. ആത്മീക പുതുക്കവും, ശാക്തീകരണവും എന്നതാണ് പ്രധാന ചിന്താവിഷയം.

Download ShalomBeats Radio 

Android App  | IOS App 

ഈ തലമുറയിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന അഭിഷിക്ത ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും. അനുഗ്രഹീത ഗായകരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ആരാധനയും നടത്തപ്പെടും. ദേശത്തിന്റെ സൗഖ്യത്തിനായി പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും. വസായ് ശാലോം അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും തത്സമയം വീക്ഷിക്കാവുന്നതാണ്.
സൂം ID: 4197535393
പാസ്കോഡ്: 2020

കൂടുതൽ വിവരങ്ങൾക്ക്:
പാ. ഫിലിപ്പ് ജോൺ
(+91 98237 30080)

You might also like
Comments
Loading...