ഡ്രൈവര്‍ ഇല്ലാത്ത മെട്രോ സര്‍വീസുമായി ഡല്‍ഹി

0 567

ന്യൂഡൽഹി: ഇന്ത്യയില്‍ ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് ക്രിസ്മസിന് തുടക്കമാവും. ഡല്‍ഹി മെട്രോ 18 വര്‍ഷം തികയ്ക്കുന്ന ഡിസം. 25ന്, സര്‍വീസ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. ജനക്പുരി വെസ്റ്റ്-ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പാതയായ മജന്ത ലെയ്‌നിലാണ് ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് തുടങ്ങുക. ആധുനിക സിഗ്‌നല്‍ സംവിധാനമായ കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സി.ബി.ടി.സി) ഏര്‍പ്പെടുത്തിയിട്ടുള്ള പാതകളിലാണ് ഡ്രൈവറില്ലാതെ മെട്രോ സര്‍വീസ് നടത്താന്‍ സാധിക്കുക.

You might also like
Comments
Loading...