രാജ്യത്ത്, ഇനി മുതൽ വാഹന രജിസ്‌ട്രേഷൻ സുതാര്യം; വാഹനങ്ങളിൽ പൂജ്യത്തിനും വില
ന്യുഡൽഹി: രാജ്യത്ത് എവിടെനിന്നും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം, ലൈസന്‍സും എടുക്കാം. മുച്ചക്ര വാഹന ലൈസന്‍സ് ജനുവരിയോടെ ഇല്ലാതാകും
ഇനി മുതല്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് വേണ്ട. വാഹന്‍ സാരഥി സോഫ്റ്റ് വെയര്‍ വരുന്നതോടെ ജനുവരിയില്‍ മുച്ചക്ര വാഹനത്തിനുള്ള ലൈസന്‍സ് ഇല്ലാതാകും. ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാം. നിലവിലുള്ള ഓട്ടോറിക്ഷ ലൈസന്‍സുകള്‍ ഇ-റിക്ഷ ലൈസന്‍സുകളായി മാറും. രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ സാരഥിയിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ നവീകരണം. ഇതോടെ ഡ്രൈവിങ് ലൈസന്‍സില്‍ നിന്ന് ഓട്ടോറിക്ഷ എന്ന വിഭാഗം ഒഴിവാകുകയാണ്.
Download ShalomBeats Radio
Android App | IOS App
നിലവില്‍ ഓട്ടോറിക്ഷ ഓടിക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സും ടെസ്റ്റും കൂടാതെ പൊതുവാഹനമായതിനാല്‍ ബാഡ്ജും വേണം. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് അടുത്തിടെ ബാഡ്ജ് ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ പ്രത്യേക ലൈസന്‍സ് എന്ന നിബന്ധനയും ഒഴിവാക്കിയിരിക്കുകയാണ്. ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ഏകീകരിച്ച് ഒന്നാകുന്നതോടെ എല്ലാത്തരം വലിയ വാഹനങ്ങള്‍ക്കും ഒരു ലൈസന്‍സാകും. വാഹന്‍ സാരഥി സംവിധാനം പുതുവര്‍ഷത്തോടെ കേരളത്തില്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായുള്ള ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കൂടാതെ സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നമ്പറുകളും പുതിയ ശ്രേണിയിലേക്ക് മാറ്റും. സംസ്ഥാനത്തിന്റെ സൂചനയായ കെഎല്‍ (KL) എന്ന അക്ഷരങ്ങള്‍ക്കു പുറമേ 13 അക്കനമ്പറാണ് വരുന്നത്. ആദ്യ രണ്ട് നമ്പറുകള്‍ ഓഫീസ് കോഡും അടുത്ത നാല് നമ്പറുകള്‍ വര്‍ഷവും അവസാന ഏഴ് അക്കങ്ങള്‍ പ്രസ്തുത ഓഫീസിലെ ലൈസന്‍സ് വിതരണ നമ്പറുമായിരിക്കും. ഡ്രൈവിങ് ലൈസന്‍സുകളുടെ വിശദാംശങ്ങള്‍ രാജ്യത്ത് എവിടെനിന്നുവേണമെങ്കിലും പരിശോധിക്കാനാകും. പുതിയ സംവിധാനം വരുന്നതോടെ വാഹനത്തിന്റെ ദിശ, വേഗത എന്നിവയടക്കമുള്ള വിവരങ്ങള്‍ ആര്‍ടി ഓഫിസുകളിലെ മോണിറ്ററില്‍ തെളിയും. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഏതു സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കും ചെക്ക് മെമ്മോ ആയി ലൈസന്‍സ് വിവരങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനും സാധിക്കും.
ഉപഗ്രഹ സംവിധാനം ഉള്‍പ്പെടുത്തിയ വാഹന പരിശോധന നിലവില്‍ വരുന്നതോടെ എന്‍ഫോഴ്‌സ്മന്റ് സംവിധാനവും കുറ്റമറ്റതാകും. ഓരോ 20 സെക്കന്‍ഡിലും വാഹനത്തിന്റെ വിവരങ്ങള്‍ ആര്‍ടി ഓഫിസില്‍ അറിയാന്‍ സാധിക്കുന്നതോടെ വാഹനം അപകടത്തില്‍ പെട്ടാല്‍ അടിയന്തര സഹായമെത്തിക്കാനാകും. മാറ്റങ്ങള്‍ വരുന്നതോടെ ലേണിങ് പരീക്ഷ, ടെസ്റ്റ് തീയതി എന്നിവയുടെ കാലാവധിയും മറ്റും ഓണ്‍ലൈനായി അപേക്ഷകന് തിരുത്താന്‍ കഴിയും. രാജ്യത്ത് എവിടെനിന്നും വാഹനം രജിസ്റ്റര്‍ ചെയ്യാനും ലൈസന്‍സെടുക്കാനും സാധിക്കുന്നതോടെ അഡ്രസ് മാറ്റത്തിനുള്ള നിലവിലെ ഫീസ് ഇല്ലാതാകും
ഇതിന് പുറമെ ഇനി മുതല്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ പൂജ്യവും ഉള്‍ക്കൊളളിക്കണം. ഒന്നുമുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതുഭാഗത്താണ് പൂജ്യം ഉപയോഗിക്കേണ്ടത്. സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ ദേശീയ സംവിധാനമായ വാഹനിലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്. ഡിസംബര്‍ മുതല്‍ നല്‍കുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വാഹന നമ്പറും ഈ രീതിയിലാകും. ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതണം.