കാരുണ്യ കരുതലായ് ഡ്രോപ്സ് ഓഫ് മേഴ്സി

0 696

ന്യൂഡൽഹി: തണുപ്പിലും കോവിഡിനാലും ഞെരുങ്ങുന്ന ഡൽഹി,ഹരിയാന സംസ്ഥാനങ്ങളിൽ കാരുണ്യ പ്രവർത്തന സംഘമായ ഡ്രോപ്സ് ഓഫ് മേഴ്സി എന്ന കൂട്ടായ്മ നടത്തുന്ന “വിന്റർഷീൽഡ്” കാരുണ്യ കരുതൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കമ്പിളി, മാസ്ക്ക്, സോക്സ് എന്നിവ ഉള്ളടക്കം ചെയ്ത കിറ്റാണ് വിതരണം ചെയ്യുന്നത്. ഗ്രാമീണ സുവിശേഷീകരണത്തിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ് നടന്നു വരുന്നത്. നേരത്തെ നിരവധി വിശ്വാസികൂട്ടായ്മകളുടെ സഹകരണത്തോടെ സ്കൂൾ കിറ്റ്, ഭക്ഷണകിറ്റ്, കമ്പിളി എന്നിവ വിതരണം ചെയ്ത് നല്ലരീതിയിലുളള പ്രവർത്തനങ്ങൾ ആണ് ഈ കൂട്ടായ്മ ചെയ്തു വരുന്നത്. തുടർന്നുളള ദിവസങ്ങളിൽ നോർത്തേൺ സംസ്ഥാനങ്ങളിൽ ഈ കൂട്ടായ്മയുടെ പ്രതിനിധികളുടെ സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങൾ ആണ് മുമ്പിലുളളതെന്ന് ഈ പ്രോജക്ടുകൾക്ക് നേതൃത്വം നൽകുന്ന ഇവാ.നോബിൾ സാം, ഡൽഹി അറിയിച്ചു.

You might also like
Comments
Loading...