മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ തീപിടിത്തം: പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു

0 793

ബാന്ദ്ര: മഹാരാഷ്ട്രയിലെ ബാന്ദ്ര ജില്ലയില്‍ ജനറൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഭണ്ഡാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്. സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്‍സിയു) ചികിത്സയിലായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായി ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ പ്രമോദ് ഖാന്‍ഡറ്റെ പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. 

You might also like
Comments
Loading...