ഉത്തർപ്രദേശിൽ സുവിശേഷ പ്രവർത്തനങ്ങൾക്ക് തടസ്സമേറുന്നു

0 937

ലഖ്നൗ: കഴിഞ്ഞവർഷം അവസാനത്തോടെ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്നതോടു കൂടി ഉത്തർപ്രദേശിലെ സുവിശേഷ പ്രവർത്തനങ്ങൾ നിശ്ചലമാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. ഇവിടെനിന്നുള്ള വാർത്തകൾ പുറത്തേക്ക് പോകുന്നതിന് പല തടസ്സങ്ങളും ഉള്ളതിനാൽ യാഥാർത്യങ്ങൾ പലതും സമൂഹം അറിയാതെ പോകുന്നു. കഴിഞ്ഞ മാസം നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റുചെയ്ത കൊറിയക്കാരിയടക്കം  4 പേർക്ക് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല.

പ്രധാനമായും ഈ സംഭവത്തോടെ യുപി യിൽ ക്രിസ്തുമസ് പുതുവത്സര പരിപാടികൾ ആരുംതന്നെ നടത്തിയില്ല. സാധാരണ വിപുലമായി ആഘോഷങ്ങൾ നടത്താറുള്ള കത്തോലിക്കാ സഭാവിശ്വാസികൾ പോലും ഇത്തവണ മൗനമായിരുന്നു. കഴിഞ്ഞ ദിവസം ഗ്രെയ്റ്റർ നോയിഡയിൽ അറസ്ററ് ചെയ്യപ്പെട്ടവർക്ക് പിന്തുണ നൽകുന്ന ഒരു വാക്കുപോലും സഭകളൊന്നും സംസാരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മതേതര ഇന്ത്യയിൽ ക്രൈസ്തവ പ്രവർത്തനങ്ങൾ നിയമപരമായി നിരോധിക്കപെടുമ്പോഴും ഈ വിഷയങ്ങളിൽ എല്ലാ സഭകളും മൗനം പാലിക്കുകയാണ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...