എസ്.പി.ബിക്ക് പത്മവിഭൂഷൺ, കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ
ന്യൂഡൽഹി: രാജ്യം 72-ാം റിപബ്ളിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ ഈ വർഷത്തെ പത്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ പ്രഖ്യാപിച്ചു.
Download ShalomBeats Radio
Android App | IOS App
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി.ബി.ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. കെ.എസ്.ചിത്ര, മുൻസ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വൻ, മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയി എന്നിവർക്കാണ് പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.