രാജ്യത്ത് നാളെ മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ

0 629

ന്യുഡൽഹി: എന്താണ് ഫാസ്റ്റ് ടാഗ്? ടോൾ പിരിവിനായുള്ള ഇലക്ട്രോണിക് ചിപ്പ് സംവിധാനമാണ് ഫാസ്ടാഗ്. നാളെ മുതൽ ഈ ഫാസ്ടാഗ് രാജ്യത്ത് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. നിലവിൽ, ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഈ ഫാസ്ടാഗ് വഴിയാണ്. ഇത് 100 ശതമാനമാക്കി ഉയർത്തുകയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം. ടോൾ പിരിവ് 100 ശതമാനവും ഫാസ്ടാഗ് വഴിയാക്കാനും പണം നേരിട്ടുനൽകുന്നത് പൂർണമായി ഒഴിവാക്കുന്നതിനുമുള്ള സംവിധാനത്തിലേക്കാകും ഇതോടെ രാജ്യത്തെ ടോൾ പ്ലാസകൾ നാളെ മുതൽ പ്രാബല്യത്തിൽ വരിക. ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്നതോടെ ടോൾ പ്ലാസകളിൽ ഒരു ലൈനിലൂടെ മാത്രമേ പണം നൽകി കടന്നു പോകാൻ സാധിക്കൂ. ഫാസ്ടാഗിന്റെ ലൈനിൽ ടാഗില്ലാതെ വാഹനങ്ങൾ എത്തിയാൽ ഇരട്ടി തുക ടോളായി ഈടാക്കാനാണ് പദ്ധതി.

You might also like
Comments
Loading...