രാജ്യത്ത് ആദ്യമായി പെട്രോൾ വില സെഞ്ച്വറി അടിച്ചു.

0 581

ന്യുഡൽഹി: ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് പെട്രോൾ വില നൂറുകടന്നിരിക്കുന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിളാണ് പെട്രോൾ വില 100.13 കടന്നിരിക്കുന്നത്. തുടർച്ചയായി 9 ദിവസങ്ങളിൽ ഇന്ധന വില കൂടി കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വില വർധിപ്പിച്ചതോടെയാണ് രാജ്യത്തെ പെട്രോൾ വില 100 രൂപ കടന്നത്. ലിറ്ററിന് 91.62 രൂപയോടെ രാജ്യത്തെ ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിലാണ്.

You might also like
Comments
Loading...