നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

0 550

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ മാസം 6നാണ് തീയതി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞടുപ്പ് നടക്കുക. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബംഗാളിൽ എട്ട് ഘട്ടമായും അസമിൽ മൂന്ന് ഘട്ടമായും പൗരർക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും മെയ് രണ്ടിനാണ് വോട്ടെണ്ണൽ. കേരളത്തിൽ മൊത്തം 140 സീറ്റുകകളിൽ മത്സരം നടക്കും. അതിന് മുന്നോടിയായിട്ടുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12ന്
പത്രിക സമർപ്പിക്കാനുള്ള അവസരം മാർച്ച് 19 വരെ.

You might also like
Comments
Loading...