ഓ.സി.എ. കാർഡുള്ള വിദേശ ഇന്ത്യക്കാർക്ക് മിഷനറി- മാധ്യമ പ്രവർത്തങ്ങൾക്ക് വിലക്ക്

0 819

ന്യൂഡൽഹി: വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) രാജ്യത്ത് മതപരമായ സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തു വന്ന് മിഷനറി പ്രവർത്തനങ്ങൾ, പത്രപ്രവർത്തനങ്ങൾ അങ്ങനെ അത്പോലെ ബന്ധപ്പെട്ട കർമ്മങ്ങളിൽ ഏർപ്പെടാനമെങ്കിൽ സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ഒ.സി.ഐ. കാർഡുടമകൾ ഇന്ത്യയിൽ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. അത് പോലെത്തന്നെ രജിസ്‌ട്രേഷനില്ലാതെ എത്രകാലം വേണമെങ്കിലും രാജ്യത്ത് താമസിക്കാം. എന്നാൽ, ജോലിയും സ്ഥിരം താമസവും മാറുമ്പോൾ അക്കാര്യം അറിയിക്കണം. ഇന്ത്യയിൽ വസ്തുക്കൾ വാങ്ങാനും വിവിധ ജോലികൾ ചെയ്യാനുമുള്ള അവകാശം തുടരും. ഒ.സി.ഐ. കാർഡുള്ളവർക്ക് എത്രപ്രാവശ്യം ഇന്ത്യയിൽ വന്നുപോകുന്നതിനും തടസ്സമില്ല. അതിന് മുഴുവൻകാല വിസ നൽകും. എന്നാൽ, മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കും ഗവേഷണത്തിനും വരുന്നവർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫീസിൽനിന്നോ വിദേശത്തുള്ള ഇന്ത്യൻ എംബസികളിൽനിന്നോ പ്രത്യേകാനുമതി വാങ്ങണം.

You might also like
Comments
Loading...