ആരാധനമദ്ധ്യേ സഭാ വിരോധികളുടെ ആക്രമണം: നിരവധി വിശ്വാസികൾക്ക് പരുക്ക്

0 2,136

റായ്പ്പൂർ : രാജ്യത്തിന്റെ ഉത്തരേന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഡിൽ ഭവനപ്രാർത്ഥനയിൽ പെന്തെകൊസ്ത് ദൈവമക്കളുടെ ആരാധനമദ്ധ്യേ തീവ്ര ഹിന്ദുത്വവാദികൾ അഴിച്ചുവിട്ട ആക്രമണത്തിൽ നിരവധിപേർക്ക് പരുക്കേറ്റു, ഇതിൽ എട്ട് വിശ്വാസികളുടെ പരുക്ക് ഗുരുതരമാണ്. നിരവധി ബൈക്കുകളും സൈക്കിലുകളും അഗ്നിക്കിരയാക്കി. ഛത്തീസ്‌ഘർ പരിസര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദന്തേവാഡ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മതപരിവർത്തനം ആരോപിച്ചു കൊണ്ടാണ് ഏകദേശം നൂറ്റിഅന്‍പതോളം വിശ്വാസികൾ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വീട്ടിലേക്ക് കോടാലി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഹിന്ദുത്വ തീവ്രവാദി സംഘമായി എത്തിയത്. അൻഡോ ഗുഡി എന്ന നേതാവിന്റെ നേതൃത്വത്തിൽ മുപ്പതോളം പേരാണ് ആക്രമണം നടത്തിയത് എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എഫ്.ഐ.ആർ പോലും തയ്യാറാക്കാത്ത പോലീസ് ക്രൈസ്തവർക്ക് സഹായകരമാകുന്ന ഒന്നും ചെയ്യുന്നില്ലായെന്നും ക്രൈസ്തവർ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അക്രമത്തിൽ പരിക്കേറ്റ പാസ്റ്റർ സാംസൺ ഭാഗേൽ പരാതിപ്പെട്ടു.

രാജ്യത്ത് മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത് പല തീവ്ര ഹൈന്ദവ സംഘടനകളും പതിവാക്കിയിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നിരവധി ഹൈന്ദവരെ ഇവർ തിരികെ നിർബന്ധിച്ച് മതം മാറ്റാനും ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 95 ശതമാനം ഹൈന്ദവര്‍ തിങ്ങി പാര്‍ക്കുന്ന ചത്തീസ്ഗഡിലെ ക്രൈസ്തവ ജനസംഖ്യ 0.7 ശതമാനം മാത്രമാണ്. പോലീസ് ഇതുവരെ എഫ്.ഐ.ആർ ഉൾപ്പടെ നിയമനടപടികൾ ഒന്നും സ്വീകരിച്ചില്ലെന്ന് ചെയ്തിട്ടില്ലായെന്നും ജഗദൽപൂർ ബിഷപ്പും മലയാളിയുമായ ജോസഫ് കൊല്ലംപറമ്പിൽ ആരോപിച്ചു. അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്നൊരു സംഘടനയുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ ഇവിടെ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...