ഗുജറാത്തിലും മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ

0 441

അഹമ്മദാബാദ്: ഗുജറാത്തിലും മതപരിവർത്തന നിരോധന നിയമം. ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട് 2003 ഭേദഗതിബില്ല് നിയമസഭ പാസാക്കി. “2003ലെ ഫ്രീഡം ഓഫ് റിലീജ്യസ് ആക്റ്റിൽ ഭേദഗതി വരുത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇന്ന് ഞങ്ങൾ നിയമം സഭയ്ക്ക് മുന്നിൽ വെക്കുന്നു. ഹിന്ദു സ്ത്രീകളെ മതപരിവർത്തനം നടത്താനായി വിവാഹം കഴിക്കുന്നതിൽ നിന്ന് നിയമ തടയും.”ഗുജറാത്ത് ആഭ്യന്തര മത്രി പ്രദീപ്സിംഗ് ജഡേജ വ്യക്തമാക്കി.

വിവാഹത്തിന്റെ ഭാഗമായി മതപരിവർത്തനം നടത്തിയാൽ ഇനി നിർബന്ധിത മതപരിവർത്തന കുറ്റമായി പരിഗണിക്കും. 3 മുതൽ 10 വർഷം വരെ കഠിന തടവും 5 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ. ഉത്തര്‍പ്രദേശിലാണ് ആദ്യമായി ലവ് ജിഹാദ് നിയമം കൊണ്ടുവന്നത്. തുടര്‍ന്ന് മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും സമാന നിയമം കൊണ്ടുവന്നു.

You might also like
Comments
Loading...