ഡോക്ടറേറ്റ് നല്കി ആദരിച്ചു

0 1,499

നവാപ്പൂർ: ചിൽഡ്രൻ നെറ്റ് വർക്ക് ഇന്റർനാഷണൽ ഫൗണ്ടർ പ്രസിഡന്റും ഫിലദൽഫിയ ബൈബിൾ സ്കൂൾ പ്രസിഡന്റുമായ പാസ്റ്റർ തമ്പി മാത്യുവിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഫിലദൽഫിയ ദൈവസഭയുടെ നവാപ്പൂർ കൺവെൻഷനോടനുബന്ധിച്ച് നടന്ന ഗ്രാജ്വേഷൻ സർവീസിൽ ഡോ. ഫിന്നി ഫിലിപ്പിന്റെയും സഭാ പ്രസിഡന്റായ ഡോ. പോൾ മാത്യൂസിന്റെയും സാന്നിദ്ദ്യത്തിൽ സഭയുടെ സർവ്വദേശീയ പ്രസിഡന്റായ ഡോക്ടർ ജോയി പൂന്നൂസ് ആണ് ഹോണററി ഡോക്ടറേറ്റ് നൽകിയത്., ഇന്ത്യയിലും നേപ്പാളിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും താൻ നടത്തുന്ന സുവിശേഷീകരണ പ്രവർത്തനങ്ങളുടെ അംഗീകാരമെന്നോണം ആണ് ഇത് നൽകിയത്. കഴിഞ്ഞ മുപ്പതിലധികം വർഷങ്ങളായി സുവിശേഷ പ്രവർത്തനത്തിൽ പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ആളാണ് പാസ്റ്റർ തമ്പി മാത്യു. ഒറീസയിലും ബംഗ്ലാദേശിലും അനാഥ മന്ദിരങ്ങളും നേപ്പാളിലും ബോംബെയിലും ഹൃസ്വകാല ബൈബിൾ സ്കൂളുകളും കേരളത്തിൽ നിർധനരായ കുട്ടികളെ സഹായിക്കുന്ന എക്സൽ ഹോപ്പ് എന്ന പ്രവർത്തനവും തമ്പി മാത്യുവിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ടെന്നസിയിലുള്ള ചർച്ച് ഓഫ് ഗോഡ് സെമിനാരിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഡോ. തോമസ് മാത്യുവിന് ഒപ്പം ഫിലദൽഫിയ ബൈബിൾ കോളജിന് ആരംഭം കുറിച്ച വ്യക്തി എന്ന നിലയിലും അറ്റ്ലാന്റാ കാൽവറി അസംബ്ലി ചർച്ചിലെ സീനിയർ അംഗം എന്ന നിലയിലും സേവനമനുഷ്ഠിച്ചുവരുന്നു. കൂടാതെ എക്സൽ ഹോപ്പ്, വിൻ ഇൻഡ്യ എന്നീ പ്രവർത്തനത്തിന്റെ ചെയർമാനായും തുടരുന്നു. ഭാര്യ മോളി തനിക്കൊരു കൈത്താങ്ങായി പ്രിസില്ല ബുക്ക് സ്റ്റോറിന് നേതൃത്വം നൽകുന്നു. മക്കൾ ജോൺസൻ, പീറ്റർ, ജെൻസൺ, പ്രിസില്ല എന്നിവരും സുവിശേഷീകരണത്തിൽ തനിക്ക് ഒപ്പം ഉണ്ട്. കഴിഞ്ഞ 37 വർഷമായി 3000 ലധികം സുവിശേഷകരെ ഗ്രാമങളിലേക്കു അയക്കുവാൻ ഫിലദൽഫിയ ബൈബിൾ കോളജിന് കഴിഞ്ഞു.

You might also like
Comments
Loading...