രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ വൻ വർദ്ധനവ്; ഇന്നലെ 1.45 ലക്ഷം പേർക്ക് രോഗം

0 857

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി. ഇന്നലെ 1,45,384 പേർക്കാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,32,05,0926 ആയി. അവസാന 24 മണിക്കൂറിൽ 794 പേർ മരിച്ചു. ആകെ മരണം 1,68,436 ആയി.

Download ShalomBeats Radio 

Android App  | IOS App 

അതേസമയം, സജീവ രോഗികളുടെ എണ്ണം ആദ്യമായി 10 ലക്ഷം കടന്നു. നിലവിൽ 10,46,631 പേർക്കാണ് രോഗമുള്ളത്. ആകെ 9,80,75,160 പേർക്ക് രാജ്യത്ത് വാക്സിനേഷൻ എടുത്തിട്ടുണ്ട്.

ഏപ്രിൽ 9 വരെ 25,52,14,803 സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇതിൽ 11,73,219 സാംപിളുകൾ ഇന്നലെ മാത്രം പരിശോധിച്ചിട്ടുണ്ട്.

You might also like
Comments
Loading...