24 മണിക്കൂറിൽ രാജ്യത്ത് 1761 കോവിഡ് മരണം; 2.59 ലക്ഷം പുതിയ രോഗികൾ

0 1,271

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1761 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഈ വർഷം ഒരു ദിവസം കോവിഡ് ബാധിച്ചുണ്ടാകുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇന്നലെ മാത്രം 2,59,170 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,53,21,089ഉം ആകെ മരണം 1,80,530ഉം ആയി.

Download ShalomBeats Radio 

Android App  | IOS App 

നിലവിൽ 20,31,977 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. 1,31,08,582 പേർ രോഗമുക്തരായി. 12,71,29,113 പേരാണ് രാജ്യത്ത് ഇതുവരെ വാക്സീൻ സ്വീകരിച്ചത്.
രാജ്യത്ത് ഏറ്റവും മോശമായി കോവിഡ് ബാധിച്ച മഹാരാഷ്ട്രയിൽ 58,924 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 38.98 ലക്ഷമായി. ഇന്നലെ മാത്രം 351 പേർ മരിച്ചതോടെ ആകെ മരണം 60,824 ആയി ഉയർന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച ഡൽഹിയിൽ 24 മണിക്കൂറിൽ 23,686 പുതിയ കേസുകളും 240 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

You might also like
Comments
Loading...