രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.46 ലക്ഷം പുതിയ രോഗികൾ, 2,624 മരണം

0 1,007

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,46,786 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനു ശേഷം ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,66,10,481 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 2,624 മരണം കൂടി റിപ്പോർട്ട് െചയ്തതോടെ ഇതുവരെ രോഗം ബാധിച്ച് മരിച്ചവർ 1,89,544.

Download ShalomBeats Radio 

Android App  | IOS App 

നിലവിൽ 25,52,940 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 2,19,838 പേർ ഇന്നലെ രോഗമുക്തരായതോടെ ആകെ രോഗമുക്തരായവർ 1,38,67,997. 

കോവിഡ് രൂക്ഷമായി ബാധിച്ച ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണമാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 24 മണിക്കൂറിൽ 348 പേർക്ക് ജീവൻ നഷ്ടമായപ്പോൾ മഹാരാഷ്ട്രയിൽ അത് 773 ആണ്. 

You might also like
Comments
Loading...