രാജ്യത്ത് പ്രതിദിന രോഗവ്യാപനവും മരണവും കൂടുന്നു; 24 മണിക്കൂറിൽ 4.12 ലക്ഷം കേസ്, 3980 മരണം

0 1,059

ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളിലും മരണങ്ങളിലും റെക്കോർഡ് വർധനയുമായി ഇന്ത്യ. 24 മണിക്കൂറിനിടെ 3980 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. പുതിയതായി 4.12 ലക്ഷം കേസുകളും റജിസ്റ്റര്‍ ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

കഴിഞ്ഞ ദിവസം മാത്രം 3,29,113 പേർ രോഗമുക്തി നേടി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 35,66,398 പേർ ചികിത്സയിൽ തുടരുന്നു. ആകെ മരണസംഖ്യ 2.3 ലക്ഷം ആയി. 2.10 കോടി പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 1.72 കോടി പേർ രോഗമുക്തി നേടി.

കോവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 920 മരണങ്ങളാണ്. 57,000ത്തിൽ അധികം കേസുകളും ഒരു ദിവസം രേഖപ്പെടുത്തി.

രാജ്യത്ത് 16,25,13,339 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും വാക്സീൻ ക്ഷാമം രൂക്ഷമാണ്. ഓക്സിജൻ ക്ഷാമമാണ് മരണനിരക്ക് ഉയരുന്നതിനുള്ള ഒരു പ്രധാന കാരണമായി ആരോഗ്യ പ്രവർത്തകർ കണക്കാക്കുന്നത്.

You might also like
Comments
Loading...