കോവിഡ് വാക്സിനേഷനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ഇനി മുതൽ സെക്യൂരിറ്റി കോഡും ലഭിക്കും
ന്യൂഡൽഹി: കോവിഡ് വാക്സിനേഷനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ഇനി മുതൽ സെക്യൂരിറ്റി കോഡും ലഭിക്കും. ഓൺലൈൻ റജിസ്ട്രേഷൻ സൈറ്റായ കോവിനിൽ ശനിയാഴ്ച മുതൽ റജിസ്റ്റർ ചെയ്യുന്നവർക്കാണ് നാലക്ക സെക്യൂരിറ്റി കോഡ് ലഭിക്കുക. വാക്സിനേഷൻ സെന്ററിൽ, ഈ കോഡ് അറിയിച്ചെങ്കിൽ മാത്രമെ വാക്സീൻ സ്വീകരിക്കാൻ സാധിക്കൂ. വാക്സീൻ സ്ലിപ്പിലും ഡിജിറ്റൽ സർട്ടിഫിക്കറ്റിലും ഈ കോഡ് രേഖപ്പെടുത്തും.
Download ShalomBeats Radio
Android App | IOS App
സ്ലോട്ട് റദ്ദായവർക്ക് ഉൾപ്പെടെ വാക്സീൻ സ്വീകരിച്ചെന്ന സന്ദേശം ലഭിക്കുന്നതു പോലുള്ള പിഴവുകൾ പരിഹരിക്കുന്നതിനാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. റജിസ്ട്രർ ചെയ്തവർക്ക് മാത്രമാണ് വാക്സീൻ നൽകിയതെന്നും വാക്സീൻ സ്വീകരിച്ചവരുടെ കൃത്യമായ കണക്കും ഇതിലൂടെ ഉറപ്പുവരുത്താമെന്നും മന്ത്രാലയം വ്യക്തമാക്കി.