രാജ്യത്തെ പ്രതിദിന കോവിഡ് മരണം നാലായിരം കടന്നു; നാല് ലക്ഷത്തിലധികം രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇതാദ്യമായി മരണസംഖ്യ നാലായിരം കടന്നു. 4,187 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 4,01,078 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയർന്നു.
Download ShalomBeats Radio
Android App | IOS App
2,38,270 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 3,18,609 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായി. 1,79,30,960 പേർക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. 37,23,446 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 16,73,46,544 പേർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്.
മഹാരാഷ്ട്ര, യു.പി, കേരള, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളിൽ ഭൂരിപക്ഷം പേരും. രോഗബാധ ഉയർന്നതോടെ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. കേരള, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയും യു.പിയും നിയന്ത്രണങ്ങൾ നീട്ടിയിരുന്നു.