കൊവിഡ് ചികിത്സയിൽ സഹായകമായ മരുന്ന് വികസിപ്പിച്ച് ഡിആർഡിഒ
ന്യൂഡൽഹി: കൊവിഡ്-19 ന്റെ രണ്ടാം തരംഗ വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന ഇന്ത്യാക്കാർക്കായി, ഡിഫൻസ് റിസർച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച മരുന്ന് ഫലപ്രദമാണെന്ന് വ്യക്തമായി. ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) എന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്. 2-ഡി ഓക്സി-ഡി ഗ്ലൂക്കോസ് എന്ന ഈ മരുന്നിന് ഡ്രെഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി.
Download ShalomBeats Radio
Android App | IOS App
മരുന്നിന് രോഗശമന ശേഷി കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. വാക്സീൻ ക്ഷാമം നേരിടുമ്പോഴാണ് ഡ്രഗ്സ് കൺട്രോൾ ജനറൽ ഉത്തരവ്. ഇത് കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ കരുത്താകുമെന്നാണ് കരുതുന്നത്. കിടത്തിച്ചികിത്സയിലുള്ളവർക്ക് ഈ മരുന്ന് കൊടുത്ത് മൂന്ന് ദിവസത്തിൽ രോഗം ഭേദമായെന്നാണ് വിവരം. പൗഡര്‍ രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തില്‍ അലിയിച്ചു കഴിക്കാന്‍ കഴിയുന്നതാണ്. രോഗികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) മരുന്നിന് അംഗീകാരം നല്‍കിയിരിക്കുന്നത്.