കോവിഡ് പോരാട്ടത്തിൽ മാതൃകയായി തെലങ്കാനയിലെ കാൽവരി ടെമ്പിൾ ചർച്ച്

0 600

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സഭയായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ച് പാസ്റ്റർ സതീഷ് കുമാർ തന്റെ സഭ പൂർണമായും കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കേണ്ടതിന് ഒരുക്കിക്കൊടുത്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മെഗാ ചർചുകളിൽ ഒന്നാണ് കാൽവരി ടെംപിൾ. ഹൈദരാബാദിലെ അങ്കുര, തെരേസ എന്നീ ആശുപത്രികളുമായി സഹകരിച്ച് വികസിപ്പിച്ച കാൽവരി ടെമ്പിൾ കോവിഡ് ഇൻസുലേഷൻ സെന്റർ ശനിയാഴ്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കെ കവിത ഉദ്ഘാടനം ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

നിലവിൽ സഭയിൽ 300 കിടക്കകളുള്ള സെന്ററാണ് പ്രവർത്തിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച് അതു 1000 കിടക്കകളായി വർദ്ധിപ്പിക്കുവാനും സാധിക്കുമെന്ന് പാസ്റ്റർ സതീഷ് കുമാർ അറിയിച്ചു. കോവിഡ് പ്രതിസന്ധി ആരംഭിച്ചതുമുതൽ കാൽവരി ടെമ്പിൾ സജീവമായി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. 12-ാം വയസിൽ യേശുവിനെ രക്ഷിതാവായി സ്വീകരിച്ച സതീഷ്‌കുമാർ 2005 ൽ തന്റെ 23-ാമത്തെ വയസിലാണ് കാൽവരി ടെമ്പിൾ എന്നപേരിൽ സഭ ആരംഭിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ 1000 അംഗങ്ങളുമായി അത്ഭുതപ്പെടുത്തുന്ന വേഗത്തിൽ വളർന്ന സഭയിൽ ഇപ്പോൾ രണ്ടുലക്ഷത്തോളം അംഗങ്ങളാണ് സഭയിലുള്ളത്. 2012 ൽ വെറും 52 ദിവസങ്ങൾകൊണ്ടാണ് 35000 പേർക്കിരിക്കാവുന്ന ആരാധനാലയം പണിതത്.

You might also like
Comments
Loading...