ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചേക്കുവാൻ സാധ്യത

0 407


മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത് മുംബൈയിലെ തലോജ ജയിലിലടച്ചിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിച്ചേക്കുവാൻ സാധ്യത. നിരവധി രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ട്. ബലക്ഷയവും നിസ്സഹായതും അനുഭവപ്പെടുന്നതായി ഫാദർ ഫോൺ സംഭാഷണത്തിനിടെ പറഞ്ഞതായി സുഹൃത്ത് ഫാ. ജോ സേവ്യർ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് റാഞ്ചിയിൽനിന്ന് സ്റ്റാൻസ്വാമിയെ കേസന്വേഷണം നടത്തുന്ന എൻ.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്.

കേസിന്റെ വിചാരണ നടക്കുന്ന ദേശീയ കുറ്റാന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) മുംബൈയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞമാസം തള്ളിയതിനെ ചോദ്യം ചെയ്താണ് ഫാ. സ്റ്റാൻ സ്വാമി ഹൈക്കോടതിയെ സമീപിച്ചത്. തന്നെ പാർപ്പിച്ച മുംബൈയിലെ തലോജ ജയിലിലെ 40 ഓളം തടവുകാർക്ക് കോവിഡ് ബാധയുണ്ടെന്നും അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പാർക്കിൻസ് രോഗമുള്ള തനിക്ക് രണ്ട് ചെവികളുടെയും കേൾവിശക്തി നഷ്ടപ്പെട്ട കാര്യവും അദ്ദേഹം എൻ.ഐ.എ. കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഭരണ സംവിധാനത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ കേസുള്ള കാരണം വാർധക്യ സഹജമായ അസുഖങ്ങളോന്നും പ്രതിക്ക് അനുകൂലമാകില്ലെന്ന് പറഞ്ഞാണ് എൻ.ഐ.എ കോടതി നേരത്തേ ജാമ്യം നിഷേധിച്ചിരുന്നത്.

You might also like
Comments
Loading...