കോവിഡ്-19 രണ്ടാം തരംഗം ജൂലൈയോടെ കുറഞ്ഞേക്കുമെന്നു ശാസ്ത്ര സാങ്കേതിക മന്ത്രാലയം

0 1,044

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ്-19 ന്റെ രണ്ടാംതരംഗം ജൂലൈയോടെ കുറഞ്ഞേയ്ക്കുമെന്നും മൂന്നാംതരംഗം ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍‌ ഉണ്ടാകാമെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച മൂന്നംഗ വിദഗ്ധ സമിതി വിലയിരുത്തുന്നു. മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷമായി കുറയും. അതേസമയം രാജ്യത്ത് ഈ മാസം ഇതുവരെ കോവിഡ് മൂലം മുക്കാല്‍ ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങി. മൂന്ന് ആഴ്ചയിലെ കണക്കാണിത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ്.

അതിനിടെ രാജ്യത്തെ കോവിഡ് മരണം വീണ്ടും നാലായിരം കടന്നു. 24 മണിക്കൂറിനിടെ 4, 209 പേര്‍ മരിച്ചു. 2,59,591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗികൾ കുറന്നുണ്ടെങ്കിലും, മരണം കൂടുന്നത് ആശങ്കജനകമാണ്.

You might also like
Comments
Loading...