ബ്ലാക്ക് ഫംഗസ് ഏറ്റവും പുതിയ വെല്ലുവിളി; ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

0 1,140

ന്യൂഡൽഹി: രാജ്യത്ത് ഒട്ടാകെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന ബ്ലാക്ക് ഫംഗസ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.

ബ്ലാക്ക് ഫംഗസ് ഒരു വെല്ലുവിളിയായി ഇപ്പോൾ നമ്മുടെ രാജ്യത്ത് മാറിയിരിക്കുകയാണ്. നമ്മൾ ജാഗ്രത കൈവിടരുത്. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നത്. ബ്ലാക്ക് ഫംഗസ് ബാധ പടരാതിരിക്കാന്‍ വേണ്ട തയാറെടുപ്പുകള്‍ നടത്തണം പ്രധാനമന്ത്രി കൂട്ടിചേർത്തു. വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി സംവാദിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പത്തിലധികം സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയെന്നും മോദി പറഞ്ഞു.

You might also like
Comments
Loading...